എടപ്പാള്‍: അവശനിലയില്‍ എടപ്പാള്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയ ആളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. തൃശ്ശൂര്‍ നെന്‍മേനിക്കര വടക്കേതില്‍ കുമാരന്‍ എന്ന പേരാണ് ഇയാളുടെ കൈയിലുണ്ടായിരുന്ന കടലാസില്‍നിന്ന് കിട്ടിയത്. ഏതാണ്ട് 40 വയസ്സ് തോന്നും. തിങ്കളാഴ്ച രാവിലെ ആസ്പത്രിയിലെത്തിയ ഇയാള്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ.ടി. സുരേഷ് പ്രാഥമിക ചികിത്സ നല്‍കി പരിശോധനകള്‍ക്കയച്ചു. പിന്നീട് വൈകുന്നേരത്തോടെ വീണ്ടും ആസ്പത്രിയിലെത്തി വാര്‍ഡില്‍ ശ്വാസംകിട്ടാതെ തളര്‍ന്നുവീണു. ഡോക്ടറും ജീവനക്കാരും കൂടി ഓക്‌സിജന്‍ നല്‍കി. ഉടന്‍തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തിക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും കൂടെപ്പോകാന്‍ ആളില്ലാത്തതിനാല്‍ നടന്നില്ല. പിന്നീട് രാത്രി 10.30 ഓടെയാണ് തൃശ്ശൂരിലേക്ക് കൊണ്ടുപോയത്.
അവശനിലയില്‍ ആസ്പത്രിയിലെത്തിയ ആളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

Post a Comment