0
തിരൂര്‍: വിവാദങ്ങള്‍ സൃഷ്‌ടിച്ച്‌ മാധ്യമങ്ങള്‍ വികസനങ്ങള്‍ തടയുന്നത്‌ അവസാ നിപ്പിക്കണമെന്ന്‌ കേരള നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മന്ത്രി മഞ്ഞളാംകുഴി അലി പറ ഞ്ഞു. മാധ്യമ പ്രവര്‍ത്തനം സേവ ന മായി കാണാന്‍ സാധി ക്ക ണം. സേവനം രാജ്യ പുരോഗതിക്കുള്ള മീഡിയയുടെ സംഭാവനയാകണം. പുതു തലമുറയിലെ ചില മാധ്യമ സുഹൃത്തുക്കള്‍ വിവാദങ്ങള്‍ സൃഷ്‌ടിച്ച്‌ വികസനം മുരടി പ്പിക്കുന്നത്‌ ഖേദകരമാണെന്നും യാരുക്കുന്നവരായി മാറിയിരിക്കുകയാണ്‌. കോഴിക്കോട്‌ നടക്കുന്ന 8-ാമത്‌ മുജാഹിദ്‌ സംസ്ഥാന സΩേളനത്തിന്റെ ഭാഗമായി "മാധ്യമങ്ങളും നവോത്ഥാനവും' എന്ന വിഷയത്തില്‍ തിരൂരില്‍ നടന്ന മാധ്യമ സെമി നാര്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നുഅദ്ദേഹം. ചടങ്ങില്‍ കെ. എന്‍.എം ജില്ലാ സെക്രട്ടറി എന്‍. കുഞ്ഞിപ്പ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ടി. ജലീല്‍ എം. എല്‍ എ, തിരൂര്‍ നഗരസഭ വൈസ ്‌ ചെയര്‍മാന്‍ പി. രാമന്‍കു ട്ടി, കേരളവിഷന്‍ ന്യൂസ്‌ എഡിറ്റര്‍ കീപ്പള്ളിശ്രീകുമാര്‍, മുജീബ്‌ താനാളൂര്‍, വി.കെ. നിസാം, പി.പി. അബ്‌ദുറഹിമാന്‍, എ.ഐ അബ്‌ദുല്‍ മജീദ്‌ സ്വലാഹി, അബ്‌ദുറഹിമാന്‍ കൈനിക്കര എന്നിവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന മാധ്യമ ശില്‌പശാല ഇ.ടി. മുഹΩദ്‌ ബഷീര്‍ എം.പി. ഉദ്‌ഘാടനം ചെയ്‌തു. നന്മ കല്‍പ്പിക്കലും തിന്മ വിലക്കലുമാകണം മാധ്യമങ്ങളുടെ കടമയെന്ന്‌ ഇ.ടി. മുഹΩദ്‌ ബഷീര്‍ പറഞ്ഞു. ചടങ്ങില്‍ കെ.എന്‍.എം. ജില്ലാ പ്രസിഡണ്ട്‌ കെ. സി. മുഹΩദ്‌ മൗലവി മാറഞ്ചേരി അധ്യക്ഷത വഹിച്ചു. പ്രാഫ. എം.എ. സഈദ്‌, ചന്ദ്രിക സബ്‌ എഡിറ്റര്‍ നിസാര്‍ ഒളവണ്ണ, കെ.ടി. നൂറുദ്ദീന്‍, കെ. കുഞ്ഞാലന്‍കുട്ടി മദനി, ഡോ. ഫള്‌ലു റഹ്‌മാന്‍, എം. മൊയ്‌തീന്‍കുട്ടി, എം. ഹംസമാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു

Post a Comment

 
Top