0

വളാഞ്ചേരി: സഹപാഠിയുടെ ദാരുണ മരണം സ്‌കൂള്‍ അധികൃതരുടെയും മാനേജ്‌മെന്റിന്റെയും അനാസ്ഥയുടെ പരിണത ഫലമാണെന്ന് വിദ്യാര്‍ഥികളുടെ ആരോപണം. മാവണ്ടിയൂര്‍ ബ്രദേഴ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പരിസരത്ത് പ്ലസ്ടു വിദ്യാര്‍ഥിനി റാഷിദ (16) സ്‌കൂള്‍ബസ് തട്ടി മരിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനെത്തിയതായിരുന്നു തിരൂര്‍ ആര്‍.ഡി.ഒ കെ. ഗോപാലനും തഹസില്‍ദാര്‍ കെ. രാധാകൃഷ്ണനും. ആര്‍.ഡി.ഒയ്ക്കുമുന്നില്‍ വിദ്യാര്‍ഥികള്‍ പരാതിയുടെ കെട്ടഴിച്ചു. അപകടത്തില്‍പ്പെട്ട ബസ്സിലെ ഡ്രൈവര്‍ സിറാജുദ്ദീന്‍ (32) മൊബൈല്‍ഫോണില്‍ സംസാരിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പരാതിപ്പെട്ടിട്ടുണ്ട്. 32 സീറ്റുള്ള ബസ്സില്‍ അറുപതോളം കുട്ടികളെ കയറ്റാറുണ്ടെന്നും കുട്ടികള്‍ ആരോപിക്കുന്നു.

Post a Comment

 
Top