0
തിരൂര്‍:രാജീവ്ഗാന്ധി സ്റ്റേഡിയം നശിപ്പിക്കുന്ന സമീപനത്തില്‍നിന്ന് നഗരസഭ പിന്മാറണമെന്നാവശ്യപ്പെട്ട് സ്റ്റേഡിയം സംരക്ഷണസമിതി ധര്‍ണ നടത്തി. സ്റ്റേഡിയത്തിന് മുന്നിലായിരുന്നു ധര്‍ണ.

വാക്കേഴ്‌സ് ക്ലബ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാന്‍ ഉദ്ഘാടനംചെയ്തു. പി. അബ്ദുള്‍സമദ് അധ്യക്ഷത വഹിച്ചു. സലാം അച്ചാത്ത്, ഒ.എം. ഇസ്ഹാഖ്, സബ്ക ഷാഫി, ടി.സി. സുബൈര്‍, പി.പി. ഇബ്രാഹിം, വി. കുഞ്ഞലവി, ഹമീദ് കൈനിക്കര എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

 
Top