0



തിരൂരങ്ങാടി: ദേശീയപാതയിലെ പാലക്കല്‍ അങ്ങാടിക്ക് സമീപം ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു.

വാനിലുണ്ടായിരുന്ന ഫറോക്ക് കോടമ്പുഴ സ്വദേശികളായ ഇര്‍ഷാദ് (21), ഷമീം (21), ഷനീബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.

തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മീന്‍ലോറി എതിര്‍ദിശയില്‍ വന്ന വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ ആദ്യം തിരൂരങ്ങാടി ആസ്​പത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

Post a Comment

 
Top