മലപ്പുറം: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് സംഘടിപ്പിക്കുന്ന കാമ്പുകളില്‍ പൗരത്വ നിയമപ്രകാരം ആ പ്രദേശത്തെ എല്ലാ സ്ഥിര താമസക്കാരും ബയോമെട്രിക് വിവരങ്ങള്‍ നല്‍കണം. ആധാറിനുവേണ്ടി ബയോമെട്രിക് വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും എന്‍.പി.ആര്‍ കാമ്പില്‍ പങ്കെടുക്കണം. ആധാറില്‍ ചേര്‍ക്കപ്പെട്ടവര്‍ എന്റോള്‍മെന്റ് സ്ലിപ് കാംപില്‍ കൊണ്ടുവരണം. എന്‍.പി.ആറിലെയും ആധാര്‍ കാര്‍ഡിലെയും വിവരങ്ങള്‍ തുല്യമാണെങ്കില്‍ വീണ്ടും ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടതില്ല. കുടുംബങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ കെ.വൈ.ആര്‍ ഫോം പൂരിപ്പിച്ച് നല്‍കണമെന്ന് സെന്‍സസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ അറിയിച്ചു.
 
Top