മലപ്പുറം: ശിശുദിനത്തിന് മുന്നോടിയായി എം.എസ്.എഫ് ജില്ലാകമ്മിറ്റി നിറക്കൂട്ട് ചിത്രരചനാമത്സരം നടത്തി. ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വാട്ടര്‍ കളര്‍, പെന്‍സില്‍ ഡ്രോയിങ് ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍. കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളില്‍നടന്ന മത്സരം ചിത്രകാരന്‍ ജസ്ഫര്‍ കോട്ടക്കുന്ന് ഉദ്ഘാടനംചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എന്‍.എ. കരീം അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എന്‍.കെ. ഹഫ്‌സല്‍ റഹ്മാന്‍, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി, മുജീബ് കാടേരി, പി.കെ. ബാവ എന്നിവര്‍ പ്രസംഗിച്ചു. 

നൂറോളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍ക്ക് പി. ഉബൈദുള്ള എം.എല്‍.എ കാഷ് അവാര്‍ഡ് വിതരണം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി. അഷ്‌റഫലി അനുമോദന പ്രസംഗം നടത്തി. എം.ആര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.വി. മുസ്തഫ, ജനറല്‍ സെക്രട്ടറി കെ.എം. ഷാഫി, ട്രഷറര്‍ യൂസുഫ് വല്ലാഞ്ചിറ എന്നിവര്‍ പ്രസംഗിച്ചു.
 
Top