0

തിരൂരങ്ങാടി: കുറുക്കുവഴിയിലൂടെ മുസ്‌ലിം ലീഗ് ഒരു ആനുകൂല്യവും നേടിയെടുത്തിട്ടില്ലെന്നും മുസ്‌ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് മാത്രമാണ് ലീഗ് നേടിയതെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മൂന്നിയൂര്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി നിര്‍മിക്കുന്ന നാലാമത് ബൈത്തുറഹ്മ വീടിന്റെ താക്കോല്‍ നല്‍കുകയായിരുന്നു അദ്ദേഹം. 

യോഗം കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ഹമീദ് മുഖ്യപ്രഭാഷണം നടത്തി. വെമ്പാല നാസര്‍ അധ്യക്ഷനായി. എം.എ. ഖാദര്‍, സയ്യിദ് സലീം ഐദീദ് തങ്ങള്‍, ബക്കര്‍ ചെര്‍ന്നൂര്‍, ഹനീഫ മൂന്നിയൂര്‍, സിദ്ദീഖലി രാങ്ങാട്ടൂര്‍, പി.പി. മുനീര്‍, എം. സൈതലവി ഹാജി എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

 
Top