തിരൂര്‍: ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാറില്‍ 10 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരമായി. പാര്‍പ്പിട മേഖലയ്ക്കാണ് മുഖ്യ പരിഗണന. പദ്ധതിയില്‍ 70% തുകയും സേവനമേഖലയിലാണ് വകയിരുത്തിയിട്ടുള്ളത്. പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റ് സ്ഥാപിക്കുവാനും, ബ്ലോക്ക് പരിധിയിലെ സ്വന്തമായി കെട്ടിടമുള്ള എല്ലാ അങ്കണവാടികളെയും ശിശുസൗഹൃദ അങ്കണവാടികളാക്കി മാറ്റിയെടുക്കുവാനും പദ്ധതിയുണ്ട്. ആലത്തിയൂരില്‍ സി.ഡി.പി.ഒ. ഓഫീസ് സ്ഥാപിക്കുന്നതിനും, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ സൗരോര്‍ജ്ജവൈദ്യുതി ലഭ്യമാക്കുന്നതിനും എ.ഡി.എ. ഓഫീസ് കെട്ടിടം പൂര്‍ത്തീകരിക്കുന്നതിനും തുക നീക്കിവെച്ചിട്ടുണ്ട്. പരിരക്ഷ രോഗികള്‍ക്ക് വിലകൂടിയ മരുന്നുകള്‍ ലഭ്യമാക്കുവാനും പുറത്തൂര്‍, വെട്ടം സി.എച്ച്.സികളുടെ അടിസ്ഥാന വികസനത്തിനും പദ്ധതികളുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. സഫിയ അധ്യക്ഷത വഹിച്ചു. പദ്ധതി രേഖാ പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം പി. സെയ്തലവിയും പദ്ധതിരേഖ അവതരണം ചെമ്മല അഷ്‌റഫും നിര്‍വഹിച്ചു. സ്ഥിരംസമിതി ചെയര്‍മാന്‍മാരായ ടി. ബീരാന്‍കുട്ടി, ആരിഫ പരപ്പില്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എം. റസാഖ്ഹാജി, രാജന്‍ കരേങ്ങല്‍, സി. സുബൈദ, ആര്‍.കെ. ഹഫ്‌സത്ത്, വി.ജെ. ശാന്ത, ബ്ലോക്ക് അംഗം ടി.പി. കൃഷ്ണന്‍, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ ജി. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Post a Comment