0


തിരൂര്‍:മലപ്പുറം ജില്ലാ പോലീസ് മേധാവി കെ. സേതുരാമന് വ്യാഴാഴ്ച തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സ്വീകരണം നല്‍കുന്നു. കേരള സര്‍ക്കാറിന്റെ മലയാളഭാഷാ സത്‌സേവന പുരസ്‌കാരം ലഭിച്ചതിനാണ് സേതുരാമനെ ആദരിക്കുന്നത്. മലപ്പുറം ജില്ലാ പോലീസാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് തുഞ്ചന്‍പറമ്പില്‍ സ്വീകരണമൊരുക്കുന്നത്. മാതൃഭൂമി പ്രസിദ്ധീകരിച്ചതാണ് 'മലയാളത്തിന്റെ ഭാവി, ഭാഷാ ആസൂത്രണവും മാനവവികസനവും' എന്ന പുസ്തകം.

തമിഴ് മാതൃഭാഷയായ സേതുരാമന്‍ മലയാളഭാഷയുടെ ഉന്നമനത്തിനായി സ്വന്തമായി വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. സേതുരാമന്റെ പുരസ്‌കാരം നേടിയ പുസ്തകം ഭോപ്പാല്‍ സര്‍വകലാശാല ഇംഗ്ലീഷിലും ഹിന്ദിയിലും മൊഴിമാറ്റം നടത്തും.

സി. മമ്മൂട്ടി എം.എല്‍.എ ഉദ്ഘാടനംചെയ്യും. അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ പൊന്നാട അണിയിക്കും. നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ ഉപഹാരം സമര്‍പ്പിക്കും. മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ ഉപപോലീസ് മേധാവികള്‍, നഗരസഭാ അധ്യക്ഷ, മലപ്പുറം പാസ്‌പോര്‍ട്ട് കാര്യാലയം മേധാവി കെ. അബ്ദുള്‍റഷീദ്, മലബാര്‍ പ്രത്യേക പോലീസ് വിഭാഗം മേധാവി യു. ഷറഫലി, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.എ. അബ്ദുള്‍റഹീം തുടങ്ങിയവര്‍ പ്രസംഗിക്കും.

Post a Comment

 
Top