0


തിരൂരങ്ങാടി: മലബാര്‍ കലാപ പോരാട്ടങ്ങള്‍ക്ക് സമാപ്തി കുറിച്ച തിരൂരങ്ങാടിയില്‍ രക്തസാക്ഷികളായവരുടെ സ്മരണയ്ക്ക് സ്മാരകം പണിയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം. ജില്ലാ പൈതൃക സംരക്ഷണസമിതിയാണ് പോരാളികള്‍ക്ക് ഉചിതമായ സ്മാരകം തിരൂരങ്ങാടിയില്‍ പണിയണമെന്ന ആവശ്യം ഉന്നയിച്ചത്. 

ബ്രിട്ടീഷ്‌കാലത്തെ ഹജൂര്‍ കച്ചേരിയും ഇപ്പോഴത്തെ തിരൂരങ്ങാടി താലൂക്കോഫീസുമായ കെട്ടിടം ചരിത്ര മ്യൂസിയമാക്കുന്നതിന് നടപടി തുടങ്ങിയിട്ടുണ്ട്. ഇവിടെ ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവക്കല്ലറ ഉള്‍പ്പെടെയുള്ള സ്മാരകങ്ങള്‍ മാത്രമാണുള്ളത്. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ സാന്നിധ്യത്തിലാണ് നിവേദനം കൈമാറിയത്. 

സമിതി ചെയര്‍മാന്‍ യു.എ. റസാഖ്, കണ്‍വീനര്‍ രജസ് ഖാന്‍ മാളിയാട്ട്, ഷമീര്‍ പൊറ്റാണിക്കല്‍, സാദിഖ് തിരുത്തി, പി.കെ. ബഷീര്‍ എന്നിവരും ജില്ലാ പഞ്ചായത്തംഗം ജമീല അബൂബക്കര്‍, സി. അബൂബക്കര്‍ ഹാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

 
Top