0


കാടാമ്പുഴ:മാറാക്കര ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തില്‍ കാടാമ്പുഴ സഹൃദയ ക്ലബ് ഓവറോള്‍ ജേതാക്കളായി. എ.സി. നിരപ്പ് ചലനം ക്ലബ് രണ്ടാം സ്ഥാനക്കാരായി. 

ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ഒ.കെ. സുബൈര്‍ ഉദ്ഘാടനംചെയ്തു. മൂര്‍ക്കത്ത് നദീറ അധ്യക്ഷത വഹിച്ചു. മുകുന്ദന്‍, ഒ.പി. കുഞ്ഞിമുഹമ്മദ്, എം.സലിം, സിന്ധു, എം. അഹമ്മദ്, ജുനൈദ് പാമ്പലത്ത്, പി. അഹമ്മദ്കുട്ടി, പി. രമേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒറ്റകത്ത് ജമീല സമ്മാനദാനം നിര്‍വഹിച്ചു.

Post a Comment

 
Top