0



വളാഞ്ചേരി: മലബാറിന്റെ മണ്ണില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് യോഗം വൈസ്​പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം തിരൂര്‍ യൂണിയന്‍ വട്ടപ്പാറ യൂണിയന്‍ ഓഫീസില്‍ നടന്ന ശാഖാ ഭാരവാഹികളുടെയും പോഷക സംഘടന ഭാരവാഹികളുടെയും സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എന്‍.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് അധ്യക്ഷത വഹിച്ചു. തിരൂര്‍ യൂണിയന്‍ പ്രസിഡന്റ് കെ.ആര്‍. ബാലന്‍, സെക്രട്ടറി ശിവാനന്ദന്‍, പി.പി. ബാലന്‍, യോഗം ഡയറക്ടര്‍മാരായ ഷിജു വൈക്കത്തൂര്‍, ഒഴൂര്‍ ബാലകൃഷ്ണന്‍, അഡ്വ. രാജന്‍, സിറിള്‍ മുണ്ടപ്പള്ളി, രതീഷ്, പൂതേരി ശിവാനന്ദന്‍, സുഗുണന്‍ പാറക്കടവ്, ബിന്ദു മണികണ്ഠന്‍, ശ്യാമള ശശി, ഉഷ, ഗീത, രാമനാഥന്‍, ഗിരിജ പാപ്പത്തൂര്‍, പ്രസാദ് പൈങ്കണ്ണൂര്‍, ബാലകൃഷ്ണന്‍ രണ്ടത്താണി, ദീപാങ്കുരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

 
Top