0


വളാഞ്ചേരി: കുടിവെള്ള പദ്ധതിയുടെ ചുറ്റുമതിലും കിണറുമിടിഞ്ഞതിനെത്തുടര്‍ന്ന് കിണറിലേക്ക് ചെളിവെള്ളമൊഴുകുന്നു.

പൈങ്കണ്ണൂര്‍ നിരപ്പ് മഠത്തില്‍പ്പറമ്പ് എസ്.സി. കുടിവെള്ള പദ്ധതിയുടെ കിണറാണ് തകര്‍ന്നുകൊണ്ടിരിക്കുന്നത്. മുന്നോറോളം കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഓണിയില്‍ പാലത്തിനരികിലുള്ള കിണറിന്റെ ചുറ്റുമതിലിന്റെ പകുതിഭാഗവും ഇടിഞ്ഞുവീണതിനാല്‍ ചെളിവെള്ളം കിണറിലേക്കൊഴുകുകയാണ്.

ചുറ്റുമതില്‍ പാതിയും അപ്രത്യക്ഷമായതോടെ പൈപ്പ്‌ലൈന്‍ മാറ്റുന്നതും മോട്ടോറിന്റെ റിപ്പയറിങും ശ്രമകരമായി. പമ്പ്ഹൗസിന്റെ തറ ഇളകി കല്ലുകള്‍ അടര്‍ന്നുവീഴാറായ സ്ഥിതിയിലാണ്.

കിണറിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പലതവണ പഞ്ചായത്തിനെ സമീപിച്ചതായി ഗുണഭോക്തൃസമിതി ഭാരവാഹികള്‍ പറയുന്നു. എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ സമരപരിപാടികളാരംഭിക്കുമെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു. കെ.ടി. ഹംസ, കെ. ഗോവിന്ദന്‍, പി. അബ്ദുറഹ്മാന്‍, കെ.കെ. ഉമ്മര്‍ ബാവ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

 
Top