0


വളാഞ്ചേരി: പൂക്കാട്ടിയൂര്‍ ഇല്ലത്ത് പടി തൃക്കണാപുരം ക്ഷേത്രത്തില്‍ വെള്ളി, ശനി,ഞായര്‍ ദിവസങ്ങളില്‍ കളംപാട്ടും, പന്തീരായിരം നാളികേരം ഉടക്കലും നടക്കും. ശനിയാഴ്ച നടക്കുന്ന പന്തീരായിരം സമര്‍പ്പിക്കുന്നത് കാട്ടുകാമ്പാല്‍ ചന്ദ്രശേഖരക്കുറുപ്പാണ്. വൈകീട്ട് മൂന്നരയ്ക്ക് ഇരട്ട തായമ്പകയും ഉണ്ടാകും.

അയ്യപ്പന്‍പാട്ട്, മുല്ലക്കന്‍ പാട്ട്, മേളം, കളപ്രദക്ഷിണം, കളംപൂജ എന്നിവയും ഉണ്ടാകും.

ഞായറാഴ്ച വൈകീട്ട് ദീപാരാധന, കൊട്ടിപ്പാടിസേവ, അത്താഴപൂജ, കളംപാട്ട്, ചുറ്റുതാലപ്പൊലി, കൂറവലിക്കല്‍, എന്നിവയും ഉണ്ടാകുമെന്ന് ഭാരവാഹികളായ പി.കെ. ഹരിദാസന്‍, എം. സതീശന്‍, പി.വി. സുരേന്ദ്രന്‍, വി. ഉണ്ണികൃഷ്ണന്‍, എ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു

Post a Comment

 
Top