
വളാഞ്ചേരി: തീര്‍ത്ഥാടനകേന്ദ്രമായ പൂക്കാട്ടീരി മൂന്നാക്കല്‍ പള്ളിവഴി മലപ്പുറത്തേക്ക് ബസ് റൂട്ടനുവദിക്കണമെന്ന് എടയൂര്‍ അക്ഷര സാംസ്‌കാരികസമിതി ആവശ്യപ്പെട്ടു. ദിവസവും പള്ളിയിലെത്തുന്ന നൂറുകണക്കിനാളുകള്‍ പൂക്കാട്ടിരിയിലോ ടി.ടി. പടിയിലോ, പള്ളി റോഡിലോ ബസ്സിറങ്ങി കാല്‍നടയായാണ് എത്തുന്നത്.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ബസ് റൂട്ടനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ, ജില്ലാകളക്ടര്‍, ആര്‍.ടി.ഒ എന്നിവര്‍ക്ക് നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു. വി.പി. അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. ടി. അമീറലി, ജയപ്രകാശ് കമ്മങ്ങാട്ടില്‍, പ്രദീപ് കോട്ടീരി, ബഷീര്‍ പാലക്കല്‍, എന്‍.ടി. ഷാനവാസ്, പി.ഇസ്ഹാഖ് എന്നിവര്‍ പ്രസംഗിച്ചു.
Post a Comment