എടപ്പാള്‍: കേരള ഫോക് ലോര്‍ അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് ജേതാവ് മാപ്പിളപ്പാട്ടു ഗായകന്‍ എടപ്പാള്‍ ബാപ്പുവിനെ കേരള മാപ്പിള കലാ അക്കാദമി അനുമോദിച്ചു.
അക്കാദമിയുടെ പുസര്കാരം ബാപ്പുവിനു നല്‍കി കെ.ടി.ജലീല്‍ എം.എല്‍.എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.കെ.മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എ.കെ.കെ.മരക്കാര്‍, പ്രൊഫ. സി.കെ.മുഹമ്മദ്, ഷാജഹാന്‍, എം.കെ.എം.മുസ്തഫ, അന്‍വര്‍ തറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Post a Comment