0


എടപ്പാള്‍: ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ അമിത ചാര്‍ജ് ഈടാക്കിയതിനെതിരെ വ്യാപാരി മോട്ടോര്‍ വാഹന വകുപ്പധികൃതര്‍ക്ക് പരാതി നല്‍കി.

എടപ്പാള്‍ സ്വദേശിയും തൃശ്ശൂരില്‍ താമസക്കാരനുമായ എടപ്പാള്‍ സിവി ഹൗസില്‍ മോഹന്‍ദാസാണ് പരാതി നല്‍കിയത്. തൃശ്ശൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ജോണി ബ്രദേഴ്‌സ് ബസിനെതിരെയാണ് പരാതി.

സ്ഥിരമായി എടപ്പാള്‍-തൃശ്ശൂര്‍ റൂട്ടില്‍ യാത്ര ചെയ്യുന്ന ഇദ്ദേഹത്തില്‍ നിന്ന് എല്ലാ ഫാസ്റ്റ് പാസഞ്ചര്‍ ബസുകാരും 31 രൂപയാണ് ഈടാക്കിയിരുന്നത്. എന്നാല്‍ ഈ ബസുകാര്‍ 33 രൂപ ആവശ്യപ്പെട്ടു. 31 രൂപയാണ് ചാര്‍ജെന്നും അതു തരാമെന്നും പറഞ്ഞെങ്കിലും സമ്മതിക്കാതെ നിര്‍ബന്ധപൂര്‍വ്വം 33 രൂപ വാങ്ങിച്ചതായാണ് പരാതി. 

Post a Comment

 
Top