0
കോട്ടയ്ക്കല്‍: മലപ്പുറം ഉള്‍പ്പെടെയുള്ള ചില ജില്ലകളില്‍ നായകള്‍ക്ക് വെട്ടേറ്റതിനെക്കുറിച്ചുള്ള കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ചില സംഘടനകള്‍ നിരീക്ഷണത്തില്‍.

ആയുധപരിശീലനത്തിന്റെ ഭാഗമായാണ് ഇത്തരം സംഭവങ്ങളെന്നാണ് കേന്ദ്രത്തിന് ലഭിച്ചിരിക്കുന്ന വിവരം. അതുകൊണ്ട് വളരെ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെന്നും ചില സംഘടനകള്‍ നിരീക്ഷണത്തിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നത വക്താവ് 'മാതൃഭൂമി'യോട് പറഞ്ഞു.

സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ചില ഏജന്‍സികള്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ എന്‍.ഐ.എക്ക് കൈമാറുമെന്നും വക്താവ് അറിയിച്ചു.

വര്‍ഗീയ- തീവ്രവാദ പ്രവര്‍ത്തനം, ആയുധ പരിശീലനം, അടുത്തകാലത്ത് സംസ്ഥാനത്ത് ആയുധങ്ങള്‍ ഉപയോഗിച്ച് നടന്ന ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ തുടങ്ങിയ സംഭവങ്ങളുടെ അന്വേഷണങ്ങളുടെ ചുവട് പിടിച്ചാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Post a Comment

 
Top