0




മഞ്ചേരി: മഞ്ചേരി കോവിലകംകുണ്ട്, നറുകര എന്നിവിടങ്ങളിലായി 1200ഓളം കോഴിക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.

നറുകര പാറക്കുളത്ത് ആയിരവും കോവിലകംകുണ്ട് ബൈപ്പാസില്‍ ഇരുനൂറും കോഴിക്കുഞ്ഞുങ്ങളെയാണ് കണ്ടത്. രാവിലെ പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് ചാക്കില്‍കെട്ടിയ നിലയില്‍ ഇവയെ കണ്ടത്. കോഴിക്കുഞ്ഞുങ്ങളില്‍ ഭൂരിഭാഗവും ചത്തനിലയിലായിരുന്നു. ബാക്കിയുള്ളവ പിന്നീട് ചത്തു. നാട്ടുകാര്‍ മഞ്ചേരി പോലീസില്‍ അറിയിച്ചു. നഗരസഭാ അധികൃതരും മൃഗസംരക്ഷണവകുപ്പും സ്ഥലത്തെത്തി. കോഴിക്കുഞ്ഞുങ്ങളെ അവിടെത്തന്നെ കുഴിച്ചുമൂടി. മഞ്ചേരി പോലീസ് കേസെടുത്തു.

Post a Comment

 
Top