
എരമംഗലം: വെളിയങ്കോട് ഉമര്‍ഖാസിയുടെ 160-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് ഉജ്ജ്വല തുടക്കം.
ബുധനാഴ്ച രാവിലെതന്നെ വെളിയങ്കോട് മസ്ജിദിലേക്ക് വിശ്വാസികളുടെ വരവ് തുടങ്ങിയിരുന്നു. വൈകുന്നേരത്തോടെ മസ്ജിദ് പരിസരം സിയാറത്തിനെത്തിയവരെക്കൊണ്ട് നിറഞ്ഞു. ഗതാഗതക്കുരുക്കും മറ്റും ഒഴിവാക്കാന്‍ പൊന്നാനി എസ്.ഐ. നടരാജന്റെ നേതൃത്വത്തില്‍ പോലീസ് രംഗത്തുണ്ടായിരുന്നു.
എട്ടുമണിയോടെ ആരംഭിച്ച ദിഖ്‌റ് ദുആ സമ്മേളനത്തിന് മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, വെളിയങ്കോട് ഖാസി ഹംസ സഖാഫി വെളിയങ്കോട്, ഹംസ മന്നാനി തുടങ്ങിയ പണ്ഡിതര്‍ നേതൃത്വം നല്‍കി. പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണവിതരണവും നടന്നു.
Post a Comment