
തേഞ്ഞിപ്പലം: കടക്കാട്ടുപാറ ക്ഷീരോത്പാദക സഹകരണ സംഘം അഡ്മിനിസ്‌ട്രേറ്ററെ മാറ്റി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച് ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവിട്ടു.
സഹകരണ സംഘത്തിലെ ഒമ്പതംഗഭരണസമിതിയില്‍ നിന്ന് ആറ് അംഗങ്ങള്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികളായി അത്തിക്കോട്ട് രാഘവന്‍നായര്‍, വി. ശ്രീനിവാസന്‍, കെ.ടി. ഹരിദാസന്‍ എന്നിവരെ നിയമിച്ചു. ഇവര്‍ യോഗം ചേര്‍ന്ന് കണ്‍വീനറെ തിരഞ്ഞെടുക്കും.