മഞ്ചേരി: കോവിലകംകുണ്ടില്‍ ആറുപേര്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടി. നഗരസഭ ആരോഗ്യവിഭാഗത്തിലെ മൂന്ന് ജീവനക്കാരും മഞ്ഞപിത്തംബാധിച്ച് ചികിത്സയിലാണ്.
കോവിലകംകുണ്ടില്‍ കുളത്തില്‍ സ്ഥിരമായി കുളിച്ചവര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ആരോഗ്യവകുപ്പ് ഇവിടെ എത്തി ക്ലോറിനേഷന്‍ നടത്തുകയും ബോധവത്കരണം നടത്തുകയുംചെയ്തു. കഴിഞ്ഞയാഴ്ച ശാന്തിഗ്രാമത്തില്‍ എന്‍ട്രന്‍സ് കോച്ചിങ് സെന്ററിലെ ഹോസ്റ്റലില്‍ 20 വിദ്യാര്‍ത്ഥികള്‍ക്ക് അസുഖം ബാധിച്ചിരുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ ഇത് നിയന്ത്രണവിധേയമാക്കിയതായി ആരോഗ്യവിഭാഗം അറിയിച്ചു.
സ്വകാര്യ ആസ്പത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും വളരേയേറെയാണ്. ആരോഗ്യവകുപ്പ് നടത്തിയ സര്‍വേയില്‍ കോളേജ്കുന്ന് ഭാഗത്ത് 16 കുട്ടികള്‍ക്ക് അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.