കരിപ്പൂര്‍: അധിക ബാഗേജിന് പിഴ ഈടാക്കിയതിനെച്ചൊല്ലി വിമാനത്താവളത്തില്‍ യാത്രക്കാര്‍ ബഹളംവെച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം.
എയര്‍ഇന്ത്യ എക്സ്പ്രസ്സിന്റെ ഐ.എക്‌സ്. 471 കോഴിക്കോട്- ദോഹ വിമാനത്തില്‍ യാത്രചെയ്യാനെത്തിയ യാത്രക്കാരാണ് വിമാനത്താവളത്തില്‍ ബഹളംവെച്ചത്. പിഴയിട്ട തുകയ്ക്ക് രസീത് കിട്ടിയില്ലെന്ന് കാട്ടിയായിരുന്നു ബഹളം. നാമമാത്രമായ തുകയ്ക്കുള്ള രസീത് മാത്രമാണ് നല്‍കിയതെന്ന് യാത്രക്കാര്‍ ആരോപിച്ചു.
തുടര്‍ന്ന് വിമാനത്താവള സുരക്ഷാസേന പ്രശ്‌നത്തില്‍ ഇടപെട്ടു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ എയര്‍ഇന്ത്യ അധികൃതര്‍ തയ്യാറായില്ല. എയര്‍ഇന്ത്യ ഡ്യൂട്ടി മാനേജരെ ബന്ധപ്പെടാന്‍ പലവട്ടം പത്രപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.