പൊന്നാനി: പൊന്നാനിയില്‍ മണല്‍ മേഖലയില്‍ കരുതിക്കൂട്ടി കുഴപ്പമുണ്ടാക്കുന്നവര്‍ക്ക് നിക്ഷിപ്ത താത്പര്യങ്ങളാണുള്ളതെന്ന് പൊന്നാനിയിലെ സഹകരണസംഘങ്ങളുടെ സംയുക്തസമിതി ഭാരവാഹികള്‍ അറിയിച്ചു. പൊന്നാനി തുറമുഖ ചാനലില്‍നിന്ന് മാന്വല്‍ ഡ്രഡ്ജിങ് ചെയ്യുന്നതിന് 18 സഹകരണ സംഘങ്ങള്‍ക്കാണ് അനുമതി ലഭിച്ചിരുന്നത്. ഇതനുസരിച്ച് ടണ്ണിന് 1100 രൂപയും അഞ്ച് ശതമാനം നികുതിയും മാത്രമാണ് സഹകരണസംഘങ്ങള്‍ ഈടാക്കുന്നത്. ഇതിന് അംഗീകൃത ബില്ലും നല്‍കിവരുന്നുണ്ട്. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സംയുക്ത സഹകരണ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ മുന്‍ എം.പി സി. ഹരിദാസ്, പി.കെ. ബീരു, പി.ടി. അലി എന്നിവര്‍ പറഞ്ഞു.
മണല്‍ മേഖലയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നവര്‍ നിക്ഷിപ്ത താത്പര്യക്കാര്‍