പെരിന്തല്‍മണ്ണ: ഒരു നാടിന്റെ വികസനം മാതൃഭാഷയിലൂടെയേ സാധ്യമാകൂവെന്ന് ജില്ലാ പോലീസ് മേധാവി കെ. സേതുരാമന്‍ പറഞ്ഞു. മലയാള ഐക്യവേദി പെരിന്തല്‍മണ്ണയില്‍ നടത്തിയ 'കോടതിയും ഭരണവും വിദ്യാഭ്യാസവും' വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലയാളത്തേക്കാള്‍ എത്രയോ കുറച്ച് ആളുകള്‍ സംസാരിക്കുന്ന പല ഭാഷകളിലും ഉന്നത വിദ്യാഭ്യാസം ആ ഭാഷയില്‍ തന്നെയാണ് നടക്കുന്നത്.
നമ്മുടെ നാട്ടിലെ മിടുക്കരായ കുട്ടികള്‍ മറ്റൊരു ഭാഷ അറിയില്ലെന്നതിന്റെ പേരില്‍ പിന്തള്ളപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭരണഭാഷാ പുരസ്‌കാരം നേടിയ പോലീസ് മേധാവിയെ പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് ചടങ്ങില്‍ ആദരിച്ചു. പുരസ്‌കാരം നേടിയ പുസ്തകം ഡോ. പി. പവിത്രന്‍ പരിചയപ്പെടുത്തി. മലയാള ഐക്യവേദി ജില്ലാ കണ്‍വീനര്‍ സി.ടി. സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ.പി. ഭുവനേശന്‍, ഡോ. പി. ഗീത തുടങ്ങിയവര്‍ പ്രസംഗിച്ചു.