തിരൂര്‍: തിരുനാവായ കുടിവെള്ള പദ്ധതി പെട്ടെന്ന് നടപ്പാക്കാനുള്ള സാങ്കേതിക തടസ്സങ്ങള്‍ നീക്കംചെയ്യാന്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ജലവിഭവവകുപ്പ് മന്ത്രി പി.ജെ. ജോസഫിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ചനടത്തും. യോഗത്തില്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍, പെതുമരാമത്ത്, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പിയും യോഗത്തില്‍ പങ്കെടുക്കും. ഇ.ടിയുടെ അഭ്യര്‍ഥന മാനിച്ചാണ് മന്ത്രി യോഗം വിളിച്ചത്. തിരൂര്‍ താലൂക്കിലെ രണ്ടരലക്ഷം പേര്‍ക്ക് കുടിവെള്ള വിതരണം സുഗമമാക്കുന്നതാണ് ഈ പദ്ധതി. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറിന്റെ നിലസംബന്ധിച്ചും ചോര്‍ച്ച സംബന്ധിച്ചും ഈ യോഗം ചര്‍ച്ചചെയ്യുമെന്ന് ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി അറിയിച്ചു.
 
Top