
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലുമായി നടന്ന വിവിധ വാഹനാ പകടങ്ങളില്‍ ഒമ്പതുകാരന്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റു.
പട്ടാമ്പി റോഡില്‍ ചെര്‍പ്പുളശ്ശേരി ജങ്ഷനില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് കൂട്ടില്‍ പട്ടിക്കുത്ത് അബ്ദുള്ള (40), ഭീമനാട് ചിറ്റാടി അബ്ദുള്‍ സമദ്(24), കാളികാവില്‍ ബൈക്കും സൈക്കിളുമിടിച്ച് അഞ്ചച്ചവടി പയ്യോടത്ത് അബ്ദുള്‍ ജാവേദ്(11), നാട്ടുകല്ലില്‍ ബസ് വൈദ്യുതിത്തൂണിലിടിച്ച് പള്ളിയാല്‍തൊടി ഹംസയുടെ മകന്‍ മുഹമ്മദ് ഷബീര്‍(9), കുന്നപ്പള്ളിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് കരിങ്ങനാട് മുണ്ടക്കാട്ട് മുഹമ്മദ് ഫാരിസ്(20) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണ മൗലാന ആസ്പത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
മണ്ണാര്‍മലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ചെമ്മാണിയോട് പുലിശേരി ആരിഫ്(25), പാണ്ടിക്കാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് മാന്തേരി അബ്ദുള്ള (45), കാരയില്‍ കാര്‍ മറിഞ്ഞ് കാരയില്‍ സുകുമാരന്‍ (50), മണ്ണമ്പറ്റയില്‍ ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ച് പുഞ്ചപ്പാടം തേക്കുംകാട്ടില്‍ ലീല (33), തേക്കുംകാട്ടില്‍ രാമകൃഷ്ണന്റെ മകന്‍ അരുണ്‍(14), ചുള്ളിയോട് ബൈക്ക് മറിഞ്ഞ് മേലേമണ്ണില്‍ മൂസ (50) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണ അല്‍ശിഫ ആസ്പത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.