കുറ്റിപ്പുറം: ബൈക്കും കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കുറ്റിപ്പുറം ഹൈസ്‌കൂളിന് സമീപം പുഴമ്പ്രത്ത് മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ബാസിത് (19) ആണ് മരിച്ചത്.
ദേശീയപാത 17ല്‍ കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപം തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബാസിത് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: ലൈല. സഹോദരിമാര്‍: ഫാത്തിമ, ഫസീല.
 
Top