തിരൂരങ്ങാടി:: കാച്ചടിയില്‍ നിന്ന് 10ാംതിയ്യതി കാണാതായ ആളെ കരുനാഗപ്പള്ളിയില്‍ തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാച്ചടി കവാത്തുപറമ്പില്‍ മണപ്പുറത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുറഹ്മാന്‍ (55) ആണ് മരിച്ചത്. 
കഴിഞ്ഞ മാസം 30ന് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയതാണ്. 27വര്‍ഷമായി അവിടെ ഹോട്ടല്‍ തൊഴിലാളിയായിരുന്നു. 10ന് രാവിലെ 10മണിക്ക് വീട്ടില്‍ നിന്നിറങ്ങിയതാണ്. കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കോട്ടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനിലെ ചിറ്റുമൂല ഗേറ്റിനടുത്ത് തിരുവന്തപുരം ഭാഗത്തേക്ക് പോകുന്ന ഗരീബ് രഥ് എക്‌സ്​പ്രസ്സ് തട്ടിയാണ് മരിച്ചത്. മാതാവ്: പാത്തുമ്മക്കുട്ടി. ഭാര്യ: പാത്തുമ്മു. മക്കള്‍: ഷക്കീല, ജസീര്‍, ജംഷീര്‍, ജസീല്‍. മൃതദേഹം കരുമ്പില്‍ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
 
Top