ചങ്ങരംകുളം: ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളത്തിനടുത്ത് ആലങ്കോട് അട്ടേകുന്ന് സ്വദേശി മനക്കടവത്ത് ഹംസ(50)യാണ് പൊന്നാനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിക്കാണെന്ന് പറഞ്ഞ് ശനിയാഴ്ച വീട്ടില്‍നിന്ന് പോയതായിരുന്നു. വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഷര്‍ട്ടിലെ തയ്യല്‍ക്കടയുടെ സ്റ്റിക്കര്‍ കണ്ടാണ് ആലങ്കോട് അട്ടേകുന്ന് സ്വദേശിയാണെന്ന് തരിച്ചറിഞ്ഞത്. പൊന്നാനി താലൂക്ക് ആസ്​പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആലങ്കോട് ജുമാമസ്ജദില്‍ ഖബറടക്കി. ഭാര്യ: സൈനബ. മക്കള്‍: നവാസ്. റസീന, റജീന, നദ, റംഷി. മരുമക്കള്‍: മൂസ, റഫീഖ്, നിസാം.
 
Top