
മലപ്പുറം: നന്നമ്പ്ര, തേഞ്ഞിപ്പലം, വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലും എസ്.സി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയും 18നും 40നുമിടയില്‍ പ്രായവുമുള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് ഗ്രാമപ്പഞ്ചായത്ത് / നഗരസഭയിലെ സ്ഥിര താമസക്കാരായിരിക്കണം. പട്ടികജാതിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പട്ടികജാതിയില്‍പ്പെടുന്ന 40നും 50നുമിടയില്‍ പ്രായമുള്ള സാമൂഹികപ്രവര്‍ത്തകര്‍ക്കും അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത,പഞ്ചായത്ത്, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 20നകം സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം.