പൊന്നാനി: വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന ചമ്രവട്ടം പാലം മുതല്‍ ചമ്രവട്ടം ജങ്ഷന്‍ വരെയും കോടതിപ്പടി മുതല്‍ പുതുപൊന്നാനി വരെയും തകര്‍ന്നുകിടക്കുന്ന റോഡുകള്‍ ഉടന്‍ പുനര്‍നിര്‍മിച്ചില്ലെങ്കില്‍ കര്‍മ്മയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധവും എന്‍.എച്ച്. ഓഫീസിന് മുന്നില്‍ കൂട്ടധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പലതവണ ടെന്‍ഡര്‍ നടത്തിയിട്ടും വീണ്ടും വീണ്ടും ടെന്‍ഡര്‍ മാറ്റിവെപ്പിക്കുന്നത് ഉദ്യോഗസ്ഥ ലോബിയാണെന്ന് കുറ്റപ്പെടുത്തി. റോഡ് ഉടന്‍ പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കര്‍മ്മ പ്രസിഡന്റ് ഇസ്മായില്‍ ബഷീറും സെക്രട്ടറി ജാവ അഷ്‌റഫും എന്‍.എച്ച്. അധികൃതര്‍ക്ക് നിവേദനം നല്‍കി.
റോഡിന്റെ ശോച്യാവസ്ഥ: കൂട്ടധര്‍ണ നടത്തും