0

കോട്ടയ്ക്കല്‍: കാറിടിച്ച് കാല്‍നടയാത്രക്കാരന് സാരമായി പരിക്കേറ്റു. പൂക്കിപ്പറമ്പ് മേലേവീട്ടില്‍ വാസു(65)വിനാണ് പരിക്കേറ്റത്. ഞായറാഴ്ച 12.30നായിരുന്നു അപകടം. പൂക്കിപ്പറമ്പ് കവലയ്ക്ക് സമീപം റോഡരികിലൂടെ നടക്കുകയായിരുന്ന വാസുവിനെ കോട്ടയ്ക്കല്‍ ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
കാര്‍ നിയന്ത്രണംവിട്ട് സമീപത്തെ മതിലില്‍ ഇടിച്ച് തകര്‍ന്നു. പരിക്കേറ്റ വാസുവിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post a Comment

 
Top