0
വാത-പിത്ത-കഫ-ദോഷം മൂലം സൊറിയാസിസ് ഉണ്ടാകുന്നു എന്ന് ആയുര്‍വേദം പറയുന്നു.
രോഗമുണ്ടാകുവാനുള്ള കാരണങ്ങള്‍ :
1.    വിരുദ്ധാഹാരങ്ങള്‍ ഭക്ഷിക്കുന്നത്.
2.    മല - മൂത്ര വിസര്‍ജ്ജനം അടക്കിപ്പിടിച്ചു വെയ്ക്കുക.
3.    അമിത ചൂടും തണുപ്പുമുള്ള കാലാവസ്ഥ
4.    പുളിയുടേയും ഉപ്പിന്റേയും അമിത ഉപയോഗം, ദഹിക്കുവാന്‍ വിഷമമുള്ള ആഹാരങ്ങള്‍ കഴിക്കുക.
5.    ഉച്ചയുറക്കം.
6.    കഠിനദ്ധ്വാനത്തിനും വ്യായാമത്തിനും ശേഷം ഉള്ള തണുപ്പു വെള്ളത്തിലുള്ള സ്നാനം .
7.    മാനസിക പിരിമുറുക്കം.

ഈ രോകം വരാതിരിക്കാനുള്ള ആയുര്‍വേദത്തിന്റെ ഉപദേശങ്ങള്‍ :

1.    വിരുദ്ധാഹാരങ്ങള്‍ കഴിക്കാതിരിക്കുക.
2.    ഛര്‍ദ്ദി, മല-മൂത്ര വിസര്‍ജ്ജനം എന്നിവ തടഞ്ഞു വയ്ക്കാതെ ഒഴിവാക്കുക
3.    ദീര്‍ഘദൂര യാത്ര, കഠിദ്ധ്വാനം, എന്നിവയ്ക്കുശേഷം ഉടനെ തണുത്ത വെള്ളത്തില്‍ കുളിയ്ക്കരുത്.
4.    ദഹനക്കേടുകള്‍ ഉണ്ടാകുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.
5.    മുള്ളങ്കി, ഉഴുന്നുകൊണ്ടുള്ള വിഭവങ്ങള്‍, എള്ള്, ശര്‍ക്കര, തൈര്, മീന്‍, പുളിയുള്ള  ആഹാരങ്ങള്‍ എന്നിവയുടെ അമിത ഉപയോഗം ഒഴിവാക്കുക.
6.    സോപ്പിനു പകരം കടലപ്പൊടി ഉപയോഗിക്കുക.  സോപ്പിന്റെ അമിത ഉപയോഗം ത്വക്കിന്റെ വരണ്ട അവസ്ഥകൂട്ടും.
7.    വാത-പിത്ത-കഫത്തെ നിയന്ത്രിക്കുന്ന പ്രകൃതിദത്തമായ ഔഷധഗുണമുള്ള ലേപന വസ്തുക്കള്‍ ഉപയോഗിക്കുക.



Also in :


സൊറിയാസിസ്  | കാരണങ്ങള്‍ പലതരം സൊറിയാസിസ്  | രോഗ നിര്‍ണ്ണയവും പരീക്ഷണവും  |  ചികില്‍സ ആയുര്‍വേദവും സൊറിയാസിസും

Post a Comment

 
Top