0

പലതരം സൊറിയാസിസ് :
    സൊറിയാസിസിന്റെ  ലക്ഷണങ്ങള്‍ പലതരത്തില്‍ കാണുന്നു.  പ്ളേക്ക്, പസ്റ്റുലര്‍, ഗട്ടേറ്റ് എന്നിവയാണ് ചിലത്.
സൊറിയാസിസ് വള്‍ഗാറിസ് : 
    സാധാരണ കാണപ്പെടുന്ന രോഗമാണിത്.  ഈ ഇനം സാധാരണ 80-90% സൊറിയാസിസ് രോഗികളില്‍ കണ്ടുവരുന്നു.  ത്വക്കില്‍ വെളുത്ത, തടിച്ച് പാളിപോലെ കാണുന്നതാണ് ലക്ഷണം.  ചുവന്ന തടിച്ച ഭാഗങ്ങളിലെ  ചര്‍മ്മം മിക്കതും ഉരിഞ്ഞു പോയേക്കാം.  മരുന്ന് കഴിക്കുന്നതു പെട്ടെന്ന് നിര്‍ത്തിയാല്‍ ഈ രോഗികളുടെ നില വഷളാകുകയും ശരീരത്തില്‍ കഠിനമായ ചൊറിച്ചിലും, നീരും പ്രത്യക്ഷപ്പെടുകയും ചെയ്യും.  വേദനയും ഉണ്ടായേക്കാം.  തൊലി പൊളിഞ്ഞു പോകുന്നതു മൂലം ശരീര ഊഷ്മാവ് നിയന്ത്രിക്കുവാന്‍ ബുദ്ധിമുട്ടാകുകയും ശരീരത്തില്‍ പല തരത്തിലുള്ള അണുബാധകള്‍ പ്രവേശിക്കുകയും ചെയ്യും.
പസ്റ്റുലര്‍ സൊറിയാസിസ് :
    ത്വക്കില്‍ തടിച്ചു വീര്‍ത്തു കിടക്കുന്ന ഭാഗങ്ങളില്‍ ചലം നിറഞ്ഞു നില്‍ക്കുന്നു.  പക്ഷേ ഇവ അണുബാധ രഹിതമാണ്.  ഇതിനു ചുറ്റുമുള്ള ചര്‍മ്മം ചുവന്നതും   വേദനയുള്ളതും ആയിരിക്കും.  കൈ, കാലുകളെ മാത്രമല്ല ശരീരത്തിന്റെ ഏതു ഭാഗത്തേയും ഈ രോഗം ബാധിച്ചേക്കാം.  അനുലാര്‍ പസ്റ്റുലര്‍ സൊറിയാസിസ്, അക്രോഡെര്‍മാട്ടൈറ്റിസ് കണ്‍ടിന്യൂവാ, ഡ്രക്ഷ് ഇന്‍ഡ്യൂഡ്  സൊറിയാസിസ്, ഇന്‍വേര്‍സ് സൊറിയാസിസ് എന്നിവയാണ് മറ്റു സൊറിയാസിസ് രോഗങ്ങള്‍.
ഗട്ടേറ്റ് സൊറിയാസിസ് :
    ചുവപ്പോ, റോസ് നിറത്തിലോ ഉള്ള കണ്ണുനീര്‍ തുള്ളിപോലത്തെ പാളികള്‍ ത്വക്കില്‍ ധാരാളമായി കണ്ടു വരുന്നു.  ചര്‍മ്മം വിണ്ടുകീറിയിരിക്കും.  ഇവ സാധാരണ ശരീരത്തിന്റെ വലിയ ഭാഗങ്ങളിലാണ്                        കാണപ്പെടുന്നത്.
ഉദാ: തലയോട്ടിയിലെ ചര്‍മ്മം, കഴുത്തിനു താഴെയുള്ള ഭാഗങ്ങള്‍, കൈകാലുകള്‍ എന്നിവ.  ബാക്ടീരിയ ബാധിച്ച ഒരാളില്‍ ഈ രോഗം വരാനുള്ള സാധ്യതയുണ്ട്.
    ബാക്ട്രീരിയ അണുബാധ - ഉദാ: സ്ട്രെപ്റ്റോ കൊക്കാല്‍ ഫാരന്‍ജൈറ്റിസ്.
നെയില്‍ സൊറിയാസിസ് : (നഖത്തെ ബാധിക്കുന്ന രോഗം) :
    കൈ, കാല്‍ വിരലുകളെ  വിരലുകളുടേയും നഖങ്ങളുടേയും ആകൃതിയില്‍ മാറ്റം സംഭവിക്കുന്നു.  നഖത്തിന്റെ താഴെയുള്ള തൊലിയുടെ നിറം മാറ്റം, നഖം കൂര്‍ത്തു നില്‍ക്കുക, പൊട്ടുക, നഖങ്ങളില്‍ പൊട്ടലുകള്‍, നഖത്തിനടിയിലുള്ള ചര്‍മ്മം തടിച്ച് വരിക, നഖം ഇളകുകയും പൊടിയുകയും ചെയ്യുക എന്നിവയാണ് ലക്ഷണങ്ങള്‍.
സൊറിയാട്ടിക്ക്  ആര്‍ത്രൈട്ടീസ് : അഥവാ സൊറിയാട്ടിക്ക് വാതം :
    കൈ, കാല്‍ സന്ധികളിലെ നീരാണ് പ്രധാന ലക്ഷണം. കൂടുതലായും, കൈ വിരലുകളിലെ സന്ധികളിലാണ്.  നീരും വേദനയും കൂടുതലും കാണപ്പെടുന്നത്.  വിരലുകളില്‍ നീരു വന്ന് വീര്‍ത്തിരിക്കും.  ഇതിനെ ഡാക്ടിലിറ്റിസ് എന്ന് പറയുന്നു.  അരക്കെട്ട്, മുട്ട്, നട്ടെല്ല് എന്നീ ഭാഗങ്ങളേയും ബാധിക്കും.  സൊറിയാസിസ് ബാധിച്ചിട്ടുള്ള 10-15% ആളുകളേയും സൊറിയാട്ടിക്ക് വാതം ബാധിക്കും.

Also in :


സൊറിയാസിസ്  | കാരണങ്ങള്‍ പലതരം സൊറിയാസിസ്  | രോഗ നിര്‍ണ്ണയവും പരീക്ഷണവും  |  ചികില്‍സ ആയുര്‍വേദവും സൊറിയാസിസും

Post a Comment

 
Top