0

 മാന്യമായി വസ്ത്രധാരണം ചെയ്തും ശരീരഭംഗി നിലനിര്‍ത്തിയും നമ്മള്‍ ഓരോരുത്തരും സമൂഹത്തില്‍ തന്റെ പ്രതിച്ഛായ നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നു.
    അതിനായി നാം ബ്യൂട്ടിഷ്യന്റേയും, ഫാഷന്‍ ഡിസൈനര്‍മാരുടേയും സഹായം തേടാറുണ്ട്. എന്നാല്‍, ചര്‍മ്മ രോഗമുള്ള ഒരാളില്‍ സൌന്ദര്യമുണ്ടായിട്ടെന്തു ഗുണം?.  ചെറുപ്പക്കാരില്‍ സാധാരണയായി കണ്ടുവരുന്ന പ്രശ്നമാണ് മുഖക്കുരു.  പക്ഷേ പ്രായമാകുന്തോറും മുഖക്കുരു ഇല്ലാതാകാറുണ്ട്.   എങ്കിലും ചില ത്വക്ക് രോഗങ്ങള്‍ എത്ര ചികിത്സിച്ചാലും പൂര്‍ണ്ണമായി ഭേദമാകാറില്ല.  സൊറിയാസിസ് എന്ന രോഗം അതിലൊന്നാകുന്നു.  മറ്റുള്ളവര്‍ക്ക് പെട്ടെന്ന് കാണാന്‍ പറ്റുന്ന ശരീര ഭാഗങ്ങളിലായിരിക്കുകയില്ല, ഈ രോഗം എന്നത് വളരെ ആശ്വാസകരമാകുന്നു.  പക്ഷേ ഈ രോഗം ഒരാളുടെ ശരീരമാസകലം ബാധിച്ചേക്കാം.  ലഘുവായ രൂപത്തില്‍ സൊറിയാസിസ് ശരീരത്തില്‍  പോലെ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, ഒരാള്‍ തനിക്ക്  ഈ രോഗമാണെന്ന് തിരിച്ചറിയുന്നില്ല.  ചിലരില്‍ ഈ രോഗം വളരെ രൂക്ഷമായിത്തന്നെ കണ്ടുവരുന്നു.  ചര്‍മ്മം തടിച്ച് പൊങ്ങി, ചുവന്ന് പാളികളായിരിക്കുന്നതാണ് പ്രധാന ലക്ഷണം.   ശരീരമാസകലം ഈ രോഗം ബാധിച്ച ആള്‍ക്ക് തന്നെ മറ്റുള്ളവരില്‍ നിന്ന് മറച്ചു പിടിക്കുവാന്‍  കഴിയില്ല.  സമൂഹത്തില്‍ നിന്നു തന്നെ അവര്‍  സ്വയം ഒഴിഞ്ഞു നിന്നേക്കാം
.
    മനുഷ്യരില്‍ കണ്ടുവരുന്നതില്‍ ഏറ്റവും പഴക്കമുള്ള ഒരു രോഗമാണ് സൊറിയാസിസ്.  ബൈബിളില്‍  ഈ രോഗത്തെ “സറാട്ട” എന്ന് വിശേഷിപ്പിക്കുന്നു.  ഈ അടുത്ത കാലം വരെ ഈ രോഗത്തെ കുഷ്ഠമായി കരുതിയിരുന്നു.
    ഗ്രീക്കുക്കാരുടെ ഇടയില്‍ ഈ രോഗം “ലെപ്റ - സോറ” എന്നാണ് അറിയപ്പെട്ടിരുന്നത്.  ഇതിന്റെ അര്‍ത്ഥം - ‘ചൊറിച്ചില്‍’
    18-ാം നൂറ്റാണ്ടില്‍ ഒരു ത്വക്ക് രോഗ വിദഗ്ധനായ റോബേര്‍ട്ട് വില്ലന്‍ എന്ന ഇംഗ്ളീഷ്കാരന്‍ ഈ രോഗത്തെ മറ്റുള്ള ത്വക്ക്  രോഗങ്ങളില്‍ നിന്ന് വേര്‍ തിരിച്ച് “വില്ലന്‍സ് ലെപ്റ” എന്ന പേരിട്ടു.                   
സൊറിയാസിസ് എന്ന രോഗത്തിന് ഒരു സ്ഥിര ആകൃതിയില്ലാത്ത പാടുകളായിരിക്കും.
    1841-ല്‍ വിയന്നയിലെ ഫെര്‍ഡിനാന്‍ഡ് വോണ്‍ ഹെബ്ര എന്ന ത്വക്ക് രോഗ വിദഗ്ധനാണ് ഈ രോഗത്തിന് ‘സൊറിയാസിസ്’ എന്ന് നാമകരണം ചെയ്തത്.
    20-ാം നൂറ്റാണ്ടില്‍ സൊറിയാസിസിനെ പല വിഭാഗങ്ങളായി തരം തിരിച്ചു.സൊറിയാസിസ് ഒരു  അപകടകാരിയോ പകരുന്ന രോഗമോ അല്ല.  പക്ഷേ ഈ അസുഖം കഠിനമായി ബാധിച്ച ഒരാള്‍ക്ക് ജോലി ചെയ്യുവാനോ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനോ വിഷമമായിരിക്കും തൊലിപ്പുറത്തെ  ചൊറിച്ചില്‍ അവരെ മാനസികമായി ബാധിക്കുകയും ചെയ്യും.  ചൊറിച്ചില്‍ ഈ രോഗത്തെ കൂടുതല്‍ വഷളാകുന്നു.

    ലോകത്തില്‍  ഏകദേശം 2% ജനങ്ങള്‍ക്ക്  ഈ  രോഗം, ആണ്‍-പെണ്‍,  ഭേദമില്ലതെ  ബാധിച്ചിട്ടുണ്ട്.   ഒരു രാജ്യത്തിന്റെ പുരോഗതിയും ഈ രോഗവും തമ്മിള്‍ ഒട്ടും ബന്ധമില്ല എന്നു തന്നെ പറയാം. അമേരിക്ക, ഇന്ത്യാ, ചൈന, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലാണെങ്കിലും രോഗബാധിതരുടെ  ശതമാനം കൂടുകയുമില്ല, കുറയുകയുമില്ല.  ദാരിദ്യ്രത്തില്‍ വലയുന്ന സോമാലിയ എന്ന രാജ്യത്തിലും ഈ രോഗ ശതമാനം മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ചു നോക്കിയാല്‍ ഒട്ടും കൂടുതലല്ല.
    സൊറിയാസിസ് കുട്ടികളേയും ബാധിക്കും.  മൂന്നില്‍ ഒരു ഭാഗം രോഗികള്‍ 20 വയസ്സിലും അതിന് താഴെയുമുള്ള കുട്ടികളാണ്.  ഈ രോഗം കഠിനമായി ബാധിച്ചവരുടെ പെരുമാറ്റത്തില്‍ തന്നെ പല മാറ്റങ്ങളും ഉണ്ടായേക്കാം.  ഇങ്ങനെയുള്ളവരെ മാനസികമായി പീഡിപ്പിക്കുവാനും എളുപ്പമായിരിക്കും.
    ഇന്ത്യയില്‍  ഏകദേശം 2 കോടി ജനങ്ങള്‍ സൊറിയാസിസ് എന്ന രോഗം ബാധിച്ചവരാണ്.  കുട്ടികള്‍ക്കും വൃദ്ധന്മാര്‍ക്കും ഒരു പോലെ പിടിപെടുന്ന രോഗമാണിത്.  ഈ രോഗം കുട്ടികളില്‍ ജന്മനാ ഉണ്ടായേക്കാം.  എന്നാല്‍ വളരെ വിരളമാണ്.  ശരീരത്തില്‍ ഏതു ഭാഗത്തും ഈ രോഗം വരാം.  കൂടുതലായും ഉരസുകയും, തിരുമ്മുകയും ചെയ്യുന്ന ഭാഗങ്ങളിലാണ് ഈ രോഗം ബാധിക്കുക.  കൈമുട്ടിലും, കാല്‍മുട്ടിലും തലയോട്ടിയിലെ ചര്‍മ്മത്തിലുമാണ് സാധാരണയായി ഈ രോഗം കണ്ടു വരുന്നത്.
 അപൂര്‍വം ചിലര്‍ക്ക്നിതംബത്തിന്റെ ഇടയിലുള്ള നനഞ്ഞിരിക്കുന്ന ഭാഗത്ത് പരന്ന ചുവന്ന പാടുകള്‍ കണ്ടേക്കാം.  വിരലിന്റെ നഖങ്ങളില്‍ കണ്ടു വരുന്ന ഒരു വെളുത്ത പൊട്ടു പോലെയോ, ചെറിയ കുഴികളോ, മഞ്ഞ നിറത്തില്‍ പൊട്ടിയ നഖത്തോടു കൂടിയോ ആണ് ഈ രോഗം വരാറുള്ളത്.  ഈ ലക്ഷണം കണ്ടാല്‍ പൂപ്പല്‍ ബാധയാകാമെന്ന് കരുതിയേക്കാം.

Also in :


സൊറിയാസിസ് കാരണങ്ങള്‍ പലതരം സൊറിയാസിസ്  | രോഗ നിര്‍ണ്ണയവും പരീക്ഷണവും  |  ചികില്‍സ ആയുര്‍വേദവും സൊറിയാസിസും

Post a Comment

 
Top