0

                 പാശ്ചാത്യ ചികില്‍സാ സമ്പ്രദായമനുസരിച്ച് സൊറിയാസിസ് ഭേദമാകാത്തതും പഴകുന്നതുമായ രോഗം ആകുന്നു.  ഈ രോഗം ചിലപ്പോള്‍ ഭേദമാകാനും അതുപോലെ തന്നെ ഗുരുതരമാകാനും സാധ്യതയുണ്ട്. ചിലപ്പോള്‍ കാലങ്ങളോളം ഈ അസുഖം വരാതിരിക്കാം.  തണുപ്പുള്ള കാലാവസ്ഥയില്‍ ചിലരില്‍ ഈ അസുഖം ഗുരുതരമാകുന്നു. ചൂടുള്ള കാലാവസ്ഥയിലും, സൂര്യപ്രകാശം ചര്‍മ്മത്തില്‍ നേരിട്ടു പതിക്കുമ്പോഴും ചിലരില്‍ ഈ അസുഖം ഭേദമായ അനുഭവവും ഉണ്ടാകാറുണ്ട്.
    പലതരം ചികില്‍സ ലഭ്യമാണെങ്കിലും, പഴകിയതും, ആവര്‍ത്തിക്കുന്നതുമായ ഈ രോഗം ചികില്‍സക്കുതന്നെ ഒരു വെല്ലുവിളിയാകുന്നു. സ്ഥാനവും ഗുരുതരാവസ്ഥയും അനുസരിച്ചായിരിക്കും സൊറിയാസിസിന്റെ ചികില്‍സാരീതിയും, പുറമെ കോര്‍ട്ടിസോണ്‍ ക്രീം പുരട്ടുന്നതും, കോള്‍ടാര്‍ പുരട്ടുന്നതും ആന്‍ന്ത്രാളിന്‍ തയ്യാറാക്കി ഉപയോഗിക്കുന്നതും സൂര്യതാപം നേരിട്ട് കൊള്ളിക്കുന്നതും ഒരു ചികില്‍സാ രീതിയാണ്.  സൊറിയാസിസ് ഗുരുതരാവസ്ഥയിലായാല്‍ ഉള്ളിലേക്കു കുത്തിവയ്പുകള്‍ നടത്താറുണ്ട്.
    രണ്ടു ദശാബ്ദകാലമായിട്ട് ഗുരുതരാവസ്ഥയിലെത്തിയ സൊറിയാസിസിനെ PUVA(Psoralen and ultraviolet A radiation)    രീതിയില്‍ ചികില്‍സിച്ചിരുന്നു.  ഉള്ളിലേക്കു കഴിക്കുന്ന സൊറാലിന്‍, ചര്‍മ്മത്തെ സുതാര്യമാക്കുകയും അള്‍ട്രാവയലറ്റ് രശ്മികള്‍ കൊണ്ടുള്ള  ചികില്‍സ ഏറെ ഫലപ്രദമാക്കുകയും  ചെയ്യുന്നു.
ടോപിക്കല്‍ ഏജന്റ്സ്     (പുറമെ  പുരട്ടുന്ന ലേപനങ്ങള്‍ )
    സ്നാനവും, മോയ്സ്ചറൈസേര്‍സ്, മിനറല്‍ ഓയില്‍, പെട്രോളിയം ജെല്ലി എന്നിവ ഈ ചര്‍മ്മരോഗത്തെ സുഖപ്പെടുത്തുകയും വരണ്ട ചര്‍മ്മം ഇല്ലാതാക്കുകയും പുതിയ ചര്‍മ്മം ഉല്‍പാദിപ്പിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു. ഔഷധവീര്യമുള്ള ക്രീമുകള്‍, കോള്‍ട്ടാര്‍, സ്റ്റെറോയിഡ്സ് , വിറ്റാമിന്‍ D അടങ്ങിയ ലേപനവസ്തുക്കള്‍ എന്നിവ സൊറിയാട്ടിക്ക് പ്ളേക് ബാധിച്ച ചര്‍മ്മത്തില്‍ പുരട്ടിയാല്‍ നീരും, ഉണ്ടായിക്കൊണ്ടിരിക്കുന്ന ചര്‍മ്മ പാളികളും ഭേദമാക്കാം. പ്രവൃത്തി വ്യത്യാസമുണ്ടെങ്കിലും ഫലം ഒന്നുതന്നെ.
ഫോട്ടോ തെറാപ്പി
    സൂര്യ പ്രകാശം കുറെ കാലമായിട്ട് സൊറിയാസിസിന്റെ ചികില്‍സാ രീതിക്ക് ഉപയോഗിച്ചു വന്നിരുന്നു. പ്രത്യേകതരം വിളക്കുകള്‍ ഇതിനായി നിര്‍മ്മിച്ചിരുന്നു. ഒരാളുടെ ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ച് ഈ വിളക്കിനെ ക്രമീകരിക്കുവാന്‍ സാധിക്കുന്നതാണ്. അതുകൊണ്ട് ഒരേ അളവില്‍ പ്രകാശം ശരീരത്തില്‍ ലഭിക്കുന്നതാണ്. പുവാ സൊറാലന്റെ ബാഹ്യരോഗനിയന്ത്രണം സൂര്യതാപചികില്‍സയുമായി സംയോജിപ്പിക്കുന്നു. പുവയുടെ തന്ത്രം ഇന്നും വ്യക്തമല്ല,  എന്നിരുന്നാലും അമിതചര്‍മ്മവളര്‍ച്ചയെ കുറയ്ക്കുന്നു. ചര്‍മ്മത്തിന്റെ ഇമ്മ്യൂണ്‍സിസ്റത്തെ ബാധിക്കുന്ന പലവിധ തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ പുവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
    ഛര്‍ദ്ദി, തലവേദന, ക്ഷീണം, എരിച്ചില്‍, ചൊറിച്ചില്‍ എന്നിവ പുവ ചികില്‍സരീതി മൂലം അനുഭവപ്പെടുവാന്‍ കാരണമാകുന്നു.
സിസ്റ്റമിക്ക് ഏജന്റ്സ്    (ആന്തരിക ചികില്‍സ)
    ബാഹ്യചികില്‍സയ്ക്കും ആന്തരിക ചികില്‍സയ്ക്കും പ്രതികരിക്കുന്നതാണ് സൊറിയാസിസ് . ആന്തരിക ചികില്‍സ ചെയ്യുന്ന രോഗികള്‍ രക്തപരിശോധനയും കരളിന്റെ പ്രവര്‍ത്തനശേഷിയും ഇടയ്ക്കിടെ നോക്കേണ്ടതുണ്ട്. ഈ ചികില്‍സ ചെയ്തുകൊണ്ടിരിക്കുന്ന സ്തീകള്‍ ഗര്‍ഭിണികളാകാതെ ശ്രദ്ധിക്കണം. ആന്തരിക ചികില്‍സ നിര്‍ത്തിയവരുടെ ഇടയില്‍ വീണ്ടും ഇത് കണ്ടുവരുന്നതായിട്ടുള്ള അനുഭവം ഉണ്ട്.
    മീതോട്രെക്സേറ്റ് , സൈക്ളൊസ്പോറിന്‍, റെറ്റിനോയിഡ്സ് എന്നിവയാണ് മൂന്നുതരം പാരമ്പര്യ ആന്തരിക ചികില്‍സാരീതികള്‍.
    മനുഷ്യനിര്‍മ്മിതമായ ഒരു തരം മാംസ്യമാണ് ബയോളോജിക്സ് എന്ന മരുന്ന്. ഇത് ചികില്‍സക്കായി ഉപയോഗിച്ചുവരുന്നു. പ്രതിരോധശക്തിയെ തടസ്സപ്പെടുത്തുന്നരീതിയിലാണ് ഈ മരുന്നിന്റെ പ്രവര്‍ത്തനം. അടുത്തകാലത്ത് ഇറങ്ങിയ ഈ മരുന്നിന്റെ ദീര്‍ഘകാലഫലം അറിവായിട്ടില്ല.  എങ്കിലും ഈ മരുന്ന് സൊറിയാസിസിനും, സൊറിയാട്ടിക്ക് വാതത്തിനും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. ഡോക്ടര്‍ മുഖേനയോ, സ്വയമോ ഈ മരുന്ന് ഉപയോഗിച്ചുള്ള കുത്തിവയ്പ് ചെയ്യാവുന്നതാണ്.
    പാശ്ചാത്യ രാജ്യങ്ങളില്‍ മൂന്നുതരം ചികില്‍സാരീതികള്‍ ലഭ്യമാണ്. തലയോട്ടിയിലെ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന സൊറിയാസിസിന് പുരട്ടുവാനുള്ള ക്രീം, ലേസര്‍ ഉപയോഗിച്ചുള്ള അതികക്തമായ അള്‍ട്രാവയലറ്റ് രശ്മികള്‍ കൊണ്ടുള്ള ചികില്‍സ, അടാലിവുമാമ്പ് എന്ന ഒരു പുതിയ ബയോളജിക്ക് മരുന്ന് ഉപയോഗിച്ചുള്ള ചികില്‍സ.
    രോഗ ബാധിത ഭാഗങ്ങളെ ഒഴിച്ച് ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ ബാധിക്കാത്ത രീതിയാണ് ആദ്യം പ്രയോഗിക്കുവാന്‍ താല്പര്യപ്പെടുക.  ഈ ചികില്‍സാരീതി ലക്ഷ്യ പ്രാപ്തിയിലെത്തിയില്ലെങ്കില്‍, കൂടുതല്‍ വിഷവീര്യമുള്ള ചികിത്സാ രീതി സ്വീകരിക്കാം.  ഇതും വിജയിച്ചില്ലെങ്കില്‍ വളരെയേറേ വിഷാംശമുള്ള ചികില്‍സ ചെയ്യേണ്ടതായി വരും.  ഇതിനെയാണ്  Psoriasis Treatment Ladderഎന്ന്   വിശേഷിപ്പിക്കുന്നത്.   ആദ്യപടിയില്‍, ഔഷധ വീര്യമുള്ള ഓയിന്‍മെന്റ്കളും, ക്രീമുകളും ബാഹ്യ ചികിത്സാ രീതിയെന്ന നിലയില്‍ ചര്‍മ്മത്തില്‍ പുരട്ടുന്നു.  ഈ രീതി ഫലിച്ചില്ലെങ്കില്‍ അള്‍ട്രാവൈലറ്റ് രശ്മികള്‍  കൊണ്ട് ചര്‍മ്മത്തിലേയ്ക്ക് നേരിട്ടു അടുപ്പിക്കുക എന്നതാണ് അടുത്തപടി.  ഈ വിധമുള്ള ചികില്‍സാ രീതിയെ ഫോട്ടോ തെറാപ്പി എന്ന് പറയുന്നു.  മൂന്നാമത്തെ  പടിയാണ് ഗുളികകളും കുത്തി വയ്പ്പും ആന്തരീകമായി എടുക്കക എന്നത്.
ALTERNATIVE THERAPY : (ഒന്നിടവിട്ടുള്ള ചികിത്സ)
    ഒരാളുടെ ആഹാര രീതിയും, ജീവിത രീതിയും വ്യത്യാസപ്പെടുത്തിയാല്‍ സൊറിയാസിസ് എന്ന രോഗത്തിന് ഒരു ശമനമുണ്ടാകുമെന്ന് ചില പഠനങ്ങള്‍ അഭിപ്രായപ്പെടുന്നു.  ഉപവാസ സമയം, ഊര്‍ജ്ജം കുറഞ്ഞ ആഹാര രീതികള്‍, സസ്യാഹാരം, മീനെണ്ണ എന്നിവ സൊറിയാസിസ് രോഗത്തിന് ഫലപ്രദമാകുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.  വളരെ പോഷക മൂല്യമുള്ള മീനെണ്ണയില്‍ ഒമേഗ - 3 എന്ന കൊഴുപ്പും, ഉഒഅ യും, വിറ്റാമിന്‍ ഇ യും, അടങ്ങിയിരിക്കുന്നു.  കോഡ് ലിവര്‍ എണ്ണയില്‍ വിറ്റാമിന്‍ എ. യും, ഡി. യും അടങ്ങിയിരിക്കുന്നു.
    ഒരാളുടെ ജീവിത ശൈലി, മദ്യപാനം, പുകവലി, വണ്ണം, ഉറക്കം, സമ്മര്‍ദ്ദം, വ്യായാമം എന്നിവ അനുസരിച്ചിരിക്കും സൊറിയോസിസിനുള്ള  കഠിനമായ കാരണങ്ങള്‍.  വളരെ ബോധവല്‍ക്കരണമുള്ള ഈ കാലത്ത് ജീവിക്കുന്നത് നമ്മുടെ ഭാഗ്യമാണ്.  പൂച്ചയുടെ മലം ചര്‍മ്മത്തിലെ ചുവന്നു തടിച്ചു പൊട്ടിയ  ഭാഗങ്ങളില്‍ പുരട്ടുക എന്നതാണ് പഴയ ഒരു ഈജിപ്ഷ്യന്‍  ചികിത്സാരീതി.  ഉള്ളി, ഉപ്പ്, മൂത്രം, അണലിയുടെ മാംസം എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന സൂപ്പ് എന്നിവയാണ് മറ്റൊരു ചികിത്സാരീതി.
 18-19-ാം  നൂറ്റാണ്ടില്‍ ഒരു തരം വിഷാംശമുള്ള പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിരുന്നു.   20-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഗ്രെന്‍സ് രശ്മികളും അള്‍ട്രാ സോഫ്റ്റ് , എക്സ്റേയും ആയിരുന്നു മറ്റൊരു പ്രസിദ്ധിയാര്‍ജ്ജിച്ച ചികിത്സാ രീതി.  പിന്നീട് എക്സ് - റേ ചികിത്സക്ക് പകരം അള്‍ട്രാ വയലറ്റ് രശ്മികള്‍  ഉപയോഗത്തില്‍ വന്നു.
    ഈ ചികില്‍സാ സമ്പ്രദായങ്ങളെല്ലാം ഇപ്പോള്‍ ഫലപ്രദമല്ലാതായിരിക്കുന്നു.
    പണ്ടുകാലത്ത് സള്‍ഫര്‍ ഉപയോഗിച്ചായിരുന്നു, സൊറിയാസിസിനുള്ള ചികിത്സ ചെയ്തിരുന്നത്.  ഇത് സ്റ്റെറോയ്ഡിനും കോള്‍ട്ടാറിനും പകരമുള്ള സുരക്ഷിത ചികിത്സാ രീതിയായി ഇന്നു കരുതപ്പെടുന്നു.
    പാശ്ചാത്യ നാടുകളില്‍ കണ്ടുവരുന്ന ഒരു ചികിത്സാ രീതിയാണ് മത്സ്യ ചികില്‍സ“Doctor Fish” എന്ന പ്രത്യേകയിനം മത്സ്യമാണ് ഈ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.  സൊറിയാസിസ് ബാധിച്ച ചര്‍മ്മമാണ്.  അതിനു നല്‍കുന്ന ഭക്ഷണം.  വളരെ ഫലപ്രദമായ ചികില്‍സാ രീതിയാണിത്.  സൊറിയാസിസ് രോഗലക്ഷണത്തിന് തന്നെ  തല്‍ക്കാല ആശ്വാസമാണിത്.  ഈ ചികിത്സാ രീതി ഇടവിട്ട മാസങ്ങളില്‍ ആവര്‍ത്തിക്കേണ്ടതുണ്ട്.  ഹിപ്പ്നോട്ടിസം ഒരു ഫലപ്രദമായ ചികില്‍സാ രീതിയാണ്.  മനഃശാസ്ത്രപരമായ ചികിത്സയും സൊറിയാസിസിന് ഗുണപ്രദമായിരിക്കും.  യു.കെ. യില്‍ മനഃശാസ്ത്രപരമായ ചികിത്സാ രീതിയുടെ ഇടപെടലിനെ കുറിച്ച് ഗവേഷണം നടന്നു കൊണ്ടിരിക്കുന്നു.  (Psoriasis and Psoriasis Arthritis Alliance).  കനാബിസ് അഥവാ കഞ്ചാവ് ഇതിനൊരു ഫലപ്രദമായ ചികിത്സയാണെന്ന്  അഭിപ്രായമുണ്ട്.  Canabinoids എന്ന രാസപദാര്‍ത്ഥത്തിന്റെ,  നീരു വരാതിരിക്കുവാനുള്ള പ്രവര്‍ത്തനവും THC ഇ യുടെ  പ്രതിരോധ നിയന്ത്രണ ശക്തിയും സഹായകരമാകുന്നു.
    പ്രകൃതിദത്തമായി കിട്ടുന്ന നീലം അടങ്ങിയ ലേപത്തിന്റെ ഉപയോഗം സൊറിയാസിസ് ഭേദപ്പെടുത്തുന്നതായി തെളിഞ്ഞിട്ടുണ്ട്.

Also in :


സൊറിയാസിസ്  | കാരണങ്ങള്‍ പലതരം സൊറിയാസിസ്  | രോഗ നിര്‍ണ്ണയവും പരീക്ഷണവും  |  ചികില്‍സ | ആയുര്‍വേദവും സൊറിയാസിസും

Post a Comment

 
Top