0

കോട്ടയ്ക്കല്‍: യുറീക്ക വായനശാലയുടെ രജതജൂബിലി ആഘോഷങ്ങള്‍ ഡിസംബര്‍ ആദ്യവാരം നടത്താന്‍ സ്വാഗതസംഘം രൂപവത്കരണ യോഗം തീരുമാനിച്ചു. 10 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് നടത്തുക. സ്വാഗതസംഘം ചെയര്‍മാനായി കെ. പദ്മനാഭനേയും കണ്‍വീനറായി പി. ദാമോദരനെയും തിരഞ്ഞെടുത്തു.
മലപ്പുറം ഗവ. കോളേജ് മലയാളം അധ്യാപകനായ ഡോ. ഉണ്ണി ആമപ്പാറയ്ക്കലിന്റെ "മലയാള വ്യാകരണ ചിന്തകള്‍" എന്ന പുസ്തകവും ചടങ്ങില്‍ പുറത്തിറക്കി. കവി പ്രൊഫ. പാലക്കീഴ് നാരായണന്‍ ചടങ്ങ് നിര്‍വഹിച്ചു. മാതൃഭൂമി സബ് എഡിറ്റര്‍ വിമല്‍ കോട്ടയ്ക്കല്‍ പ്രതി ഏറ്റുവാങ്ങി. കവി കെ.വി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ. പദ്മനാഭന്‍, പി. ദാമോദരന്‍, രാജേഷ് മോന്‍ജി എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

 
Top