0

തവനൂര്‍: ജില്ലാ അത്‌ലറ്റിക് മീറ്റില്‍ ഒന്നാംസ്ഥാനം നേടിയ കെ.എം.ജി.വി.എച്ച്.എസ് സ്‌കൂളിനും കായിക അധ്യാപകന്‍ എന്‍.വി. അജയനും ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ ഉപഹാരം നല്‍കി. മികച്ച പ്രകടനം കാഴ്ചവെച്ച് കായിക കിരീടം സ്വന്തമാക്കിയ സ്‌കൂളിലെ കായികതാരങ്ങളെ സ്‌കൂള്‍ പി.ടി.എയും വിദ്യാര്‍ഥികളും ചേര്‍ന്ന് അഭിനന്ദിച്ചു. ചടങ്ങില്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ കെ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. എം. കമലം, മുനീര്‍, ഗോപു, അജയ്കുമാര്‍, രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
തവനൂര്‍: ജില്ലാ അത്‌ലറ്റിക് മീറ്റില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ തവനൂര്‍ കേളപ്പജി സ്മാരക സ്‌കൂളിലെ വിദ്യാര്‍ഥികളായ കായികതാരങ്ങള്‍ക്കും കായിക അധ്യാപകന്‍ എന്‍.വി. അജയനും പൗരാവലി വരവേല്പ് നല്‍കി.
അയങ്കലത്തുനിന്ന് തവനൂരിലേക്ക് വാദ്യഘോഷങ്ങളോടെ സ്വീകരിച്ചാനയിച്ചു. പൗരസമിതി കണ്‍വീനര്‍ വി.എം. ഉണ്ണികൃഷ്ണന്‍, പി. ഷൗക്കത്തലി, വി.വി. ബാലകൃഷ്ണന്‍, എം.വി. ദിലീപ്, രഘുനന്ദനന്‍, പി. രാമദാസ്, കെ. പ്രശാന്ത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

 
Top