0

തിരൂര്‍ : ദക്ഷിണേന്ത്യന്‍ സാംസ്കാരിക കേന്ദ്രത്തിന്റെ പങ്കാളിത്തതോടെ നടത്തുന്ന തുഞ്ചന്‍ വിദ്യാരംഭം കലോത്സവം 20 മുതല്‍ 24 വരെ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുമെന്ന് ചെയര്‍മാന്‍ എം.ടി വാസുദേവന്‍ നായരും സെക്രട്ടറി പി.നന്ദകുമാറും അറിയിച്ചു.
20ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമ്മേളനം പണ്ഡിറ്റ് രമേശ് നാരായണന്‍ ഉദ്ഘാടനം ചെയ്യും. എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിക്കും. അക്ഷര ശുദ്ധി മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ എംടി നിര്‍വഹിക്കും. 24ന് രാവിലെ അഞ്ചിന് കുട്ടികളുടെ വിദ്യാരംഭം നടക്കും. വിദ്യാരംഭ സമ്മേളനം രാവിലെ ഒമ്പതിന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.
തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ പത്താം തരം വിദ്യാര്‍ഥികള്‍ക്കുള്ള അക്ഷരശുദ്ധി മത്സരം 14ന് രാവിലെ 10ന് നടക്കും. ഒരു വിദ്യാലയത്തില്‍ നിന്ന് അഞ്ച് കുട്ടികള്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് കവി കുഞ്ഞുണ്ണി മാസ്റര്‍ എര്‍പ്പെടുത്തിയ 1000 രൂപയും സമ്മാനവും ലഭിക്കും.

Post a Comment

 
Top