നിലമ്പൂര്‍: കേരളോത്സവത്തിന്റെ ബ്ലോക്കുതല കായികമത്സരങ്ങള്‍ വ്യാഴാഴ്ച മുതല്‍ ചുങ്കത്തറയില്‍ നടക്കും.
ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ വ്യാഴാഴ്ച രാവിലെ ഏഴരമുതല്‍ മാര്‍ത്തോമ്മാ കോളേജ് ഗ്രൗണ്ടില്‍ നടക്കും. 10ന് ഒമ്പതുമുതല്‍ എം.പി.എം. സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മത്സരം നടക്കും. 11ന് ഒമ്പതിന് കോളേജ് ഗ്രൗണ്ടില്‍ ക്രിക്കറ്റും 12ന് ഒമ്പതുമുതല്‍ കബഡി മത്സരങ്ങള്‍ മാര്‍ത്തോമ്മാ സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും.
വോളിബോള്‍ മത്സരങ്ങള്‍ 12ന് രണ്ടരമുതല്‍ പൂക്കോട്ടുമണ്ണ എ.എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ടിലായിരിക്കും.
13ന് രാവിലെ ഒമ്പതുമുതല്‍ അത്‌ലറ്റിക് മത്സരങ്ങള്‍ ചുങ്കത്തറ മാര്‍ത്തോമ്മാ കോളേജ് ഗ്രൗണ്ടിലും വടംവലി മത്സരം 14ന് വൈകീട്ട് നാലുമുതല്‍ എം.പി.എം. സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും.
Post a Comment