
കൊളത്തൂര്‍: പുലാമന്തോള്‍ പഞ്ചായത്തിന് കീഴിലുള്ള ചെമ്മല കടവില്‍നിന്ന് ചാക്കില്‍ കെട്ടിവെച്ച 10 ലോഡ് മണല്‍ കൊളത്തൂര്‍ എസ്.ഐ. ഇ. വേലായുധനും സംഘവും പിടികൂടി. ബുധനാഴ്ച രാത്രി എട്ട് മണിയോടുകൂടിയാണ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയില്‍ ചെമ്മലശ്ശേരി ക്ഷേത്രക്കടവില്‍നിന്ന് എസ്.ഐയുടെ നേതൃത്വത്തില്‍ 2000 ചാക്ക് മണല്‍ പിടിച്ചിരുന്നു. പിടിച്ചെടുത്ത 2000 ചാക്ക് മണലും റവന്യു അധികൃതര്‍ പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് പരിസരത്തേക്ക് മാറ്റി. ബുധനാഴ്ച രാത്രിയില്‍ പിടിച്ചെടുത്ത 10 ലോഡ് മണലിനും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഇതും റവന്യു അധികൃതരെ ഏല്പിക്കുമെന്ന് എസ്.ഐ. പറഞ്ഞു. വളപുരം, ചെമ്മല, ആന്തൂര്‍കടവ്, അമ്പലക്കടവ് എന്നിവിടങ്ങളില്‍ അനധികൃത മണല്‍കടത്ത് ശക്തമാണെന്ന് വിവരം ലഭിച്ചതിനാല്‍ പോലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്.
Post a Comment