0


പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ മത്സരങ്ങള്‍ വ്യാഴാഴ്ച തുടങ്ങും. രാവിലെ ഏഴിന് കട്ടുപ്പാറ മിനി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം, ഒന്‍പതിന് രാവിലെ ഏഴുമുതല്‍ താഴേക്കോട് ടൗണ്‍ സ്‌റ്റേഡിയത്തില്‍ ഷട്ടില്‍, കബഡി മത്സരങ്ങള്‍,ഉച്ചയ്ക്ക് രണ്ടിന് വോളിബോള്‍, നാലിന് കട്ടുപ്പാറ മിനി സ്റ്റേഡിയത്തില്‍ വടംവലി, 10 ന് രാവിലെ ഒന്‍പതിന് പട്ടിക്കാട് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കും. ഏഴുമുതല്‍ കട്ടുപ്പാറ മിനി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം, 11 ന് രാവിലെ ഒന്‍പത് മുതല്‍ കീഴാറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ കലാമത്സരങ്ങള്‍ എന്നിവ നടക്കും.

Post a Comment

 
Top