0
അങ്ങാടിപ്പുറം: മുസ്‌ലിംലീഗ് മതേതരത്വ നിലപാട് സ്വീകരിക്കുകയാണെങ്കില്‍ സാമൂഹിക നീതിക്കായി യോജിക്കാന്‍ എസ്.എന്‍.ഡി.പി യോഗം തയ്യാറാണെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ്​പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

എസ്.എന്‍.ഡി.പി പെരിന്തല്‍മണ്ണ യൂണിയന്റെ കീഴിലുള്ള പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫിബ്രവരി രണ്ടിന് എസ്.എന്‍.ഡി.പി യോഗം കോഴിക്കോട്ട് നടത്തുന്ന മലബാര്‍സംഗമം മലബാറിലെ ഈഴവ- തിയ്യ വിഭാഗങ്ങളുടെ സാമൂഹികപരമായ പിന്നാക്കാവസ്ഥയ്ക്ക് അറുതി വരുത്താനും വേദിയാക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അങ്ങാടിപ്പുറം കല്യാണി കല്യാണമണ്ഡപത്തില്‍ ചേര്‍ന്ന യോഗത്തില്‍ അരയക്കണ്ടി സന്തോഷ് അധ്യക്ഷത വഹിച്ചു. മൈക്രോ ഫിനാന്‍സ് ചീഫ് ഓര്‍ഗനൈസര്‍ ദീപാങ്കുരന്‍ ക്ലാസ്സെടുത്തു. എസ്.എന്‍.ഡി.പി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കണ്‍വീനര്‍ അനില്‍ തറനിലം, ജോയന്റ് കണ്‍വീനര്‍മാരായ സന്ദീപ് കല്ലട, രതീഷ് ചെങ്ങന്നൂര്‍, സിനില്‍ മുണ്ടപ്പള്ളി, സെക്രട്ടറി പാമ്പലത്ത് മണി, പ്രസിഡന്റ് പാറകോട്ടില്‍ ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

 
Top