മങ്കട: സബ്‌സ്റ്റേഷന്‍ നിര്‍മാണത്തിനുള്ള കാലാവധി കഴിഞ്ഞിട്ടും പണിപൂര്‍ത്തിയാക്കാത്തതിനെത്തുടര്‍ന്ന് നിര്‍മാണ കമ്പനിയുമായുള്ള കരാര്‍ കെ.എസ്.ഇ.ബി റദ്ദാക്കി. ബോര്‍ഡ് നേരിട്ട് പണിനടത്തും.

മങ്കട പാലക്കത്തടത്ത് പണിതുടങ്ങിയ 66 കെ.വി സബ്‌സ്റ്റേഷന്റെ പണിയാണ് ഒരുവര്‍ഷമായിട്ടും എങ്ങുമെത്താതിരുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ആഷ്‌കര്‍ എന്ന കമ്പനിക്കായിരുന്നു നിര്‍മാണ കരാര്‍. നിര്‍മാണ പ്രവര്‍ത്തനത്തില്‍ കമ്പനി വീഴ്ചവരുത്തുകയും പണി എങ്ങുമെത്താതെ പലതവണ നിര്‍ത്തിവെക്കുകയുംചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് കരാര്‍ റദ്ദാക്കിയത്. ഇതിനെതിരെ കമ്പനി കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ 30ന് ഹിയറിങ് നടന്നു. കമ്പനിയെ പൂര്‍ണമായി കരാറില്‍നിന്ന് ഒഴിവാക്കി. കമ്പനിയുടെ രണ്ട് ബാങ്ക് ഗ്യാരണ്ടി ഉണ്ടായിരുന്നു.

സബ്‌സ്റ്റേഷന്‍ നിര്‍മാണം കെ.എസ്.ഇ.ബി നേരിട്ട് നടത്താനുള്ള നടപടികള്‍ തുടങ്ങി. പണി നീളുന്നത് ചെലവ് കൂട്ടുമെന്ന് ആശങ്കയുള്ളതിനാലാണ് കെ.എസ്.ഇ.ബി നേരിട്ട് നിര്‍മാണം നടത്താന്‍ ആലോചിച്ചത്. ബോര്‍ഡ് നേരിട്ട് നടത്തിയാല്‍ നിലവിലെ കരാറിനെക്കാള്‍ കുറഞ്ഞ ചെലവില്‍ സബ്‌സ്റ്റേഷന്‍ പണിപൂര്‍ത്തിയാക്കാം എന്ന ഗുണവും ഉണ്ട്
.

 
Top