തിരൂരങ്ങാടി: പൊതുസ്ഥലത്ത് മലിനജലം തള്ളിയതിന് രണ്ടുപേര്‍ക്കെതിരെ തിരൂരങ്ങാടി പോലീസ് കേസെടുത്തു. മാലിന്യം തള്ളാനുപയോഗിച്ച ടാങ്കര്‍ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലക്കാട് കോട്ടുപ്പാടം സ്വദേശികളായ മലയംപള്ളയില്‍ അമീര്‍ (30), വടക്കേ ഓലിയില്‍ പ്രസാദ് (26) എന്നിവരാണ് പിടിയിലായത്.

ചെമ്മാട്ടെ മാനിപ്പാടത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് സംഭവം. ബേക്കറികളില്‍ നിന്നുള്ള അവശിഷ്ടങ്ങളും മലിനജലവുമെല്ലാം ലോറിയിലാക്കി റോഡരികില്‍ നിര്‍ത്തി വയലിലേക്കൊഴുക്കുകയായിരുന്നു. രാത്രി പട്രോളിങ്ങിനിറങ്ങിയ എസ്.ഐ കെ.വി. മണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ എ. ഹരിപ്രകാശ്, ഹരിദാസന്‍, സജി അലക്‌സാണ്ടര്‍ എന്നിവരും കൂടെയുണ്ടായിരുന്നു. 
 
Top