തിരൂര്‍: തിരുനാവായ താഴത്തറയിലെ ജലഅതോറിറ്റിയുടെ പമ്പിങ്‌സ്റ്റേഷനിലേക്കുള്ള വൈദ്യുതി മുടങ്ങിയതുകാരണം തിരൂര്‍ നഗരസഭയിലും ആറ് പരിസരപഞ്ചായത്തുകളിലും വെള്ളിയാഴ്ച കുടിവെള്ളവിതരണം മുടങ്ങി. തിരൂര്‍ ജില്ലാ ആസ്പത്രിയില്‍ കുടിവെള്ളം മുടങ്ങിയത് രോഗികളെ വലച്ചു.
സി.എച്ച് സെന്റര്‍ പ്രവര്‍ത്തകരെത്തി ലോറിയില്‍ ടാങ്കില്‍ വെള്ളംകൊണ്ടുവന്ന് രോഗികള്‍ക്കും ആസ്പത്രി ജീവനക്കാര്‍ക്കും നല്‍കുകയായിരുന്നു. രാത്രി ഒമ്പതരയോടെ ജലവിതരണം പുനഃസ്ഥാപിച്ചു.
തിരുനാവായയില്‍ 125 എച്ച്.പി വൈദ്യുതി മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജനറേറ്റര്‍ സൗകര്യമില്ല. ഇവിടത്തെ പമ്പിങ് വൈദ്യുതി ബോര്‍ഡിനെ ആശ്രയിച്ചാണ് നടത്തുന്നത്. വൈദ്യുതി ലൈനില്‍ തട്ടുന്ന വൃക്ഷക്കൊമ്പുകള്‍ വെട്ടുന്ന ജോലിയുള്ളതിനാലാണ് വൈദ്യുതിബന്ധം വിഛേദിച്ചതെന്ന് കെ.എസ്.ഇ.ബി തിരുനാവായ അസിസ്റ്റന്റ് എന്‍ജിനിയര്‍ വിമല്‍കുമാര്‍ അറിയിച്ചു.