കോട്ടയ്ക്കല്‍: പുത്തൂരില്‍ വീട് കുത്തിത്തുറന്ന് പതിനൊന്നേകാല്‍ പവന്‍ സ്വര്‍ണവും 13,000 രൂപയും കവര്‍ന്നു. പുത്തൂര്‍ പാറക്കോരി ചെറുകരയില്‍ മുരളിയുടെ വീട്ടിലാണ് മോഷണം നടന്നത്. ബന്ധുവിന്റെ മരണത്തെത്തുടര്‍ന്ന് മുരളിയും കുടുംബവും 15 ദിവസമായി വീട്ടിലില്ലായിരുന്നു.
വീടിനുപുറത്ത് സൂക്ഷിച്ചിരുന്ന കമ്പിപ്പാര ഉപയോഗിച്ച് മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. അലമാരയ്ക്ക് സമീപത്ത് വച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് അലമാര തുറന്ന് സ്വര്‍ണ്ണം മോഷ്ടിച്ചു. അലമാരയില്‍ പഴ്‌സില്‍ സൂക്ഷിച്ചിരുന്ന പണവും കവര്‍ന്നു. മുറികളില്‍ സൂക്ഷിച്ചിരുന്ന സ്യൂട്ട്‌കേസുകള്‍ മടവാളുകൊണ്ട് വെട്ടിപ്പൊളിച്ചിട്ടുണ്ട്.
പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. കോട്ടയ്ക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Follow on :
facebook.com/malabarnewslivecom
twitter.com/malabarnewslive
ADD ur Advt: on this site Please Contact us