
തിരൂര്‍: അമിതമായ സ്വകാര്യവത്കരണത്തിന്റെയും ധൂര്‍ത്തിന്റെയും ഫലമായിട്ടാണ് ഊര്‍ജമേഖല പ്രതിസന്ധിയിലായതെന്ന് പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. സി.ഐ.ടി.യു മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി തിരൂരില്‍ നടത്തിയ 'വൈദ്യുതിരംഗത്തെ വെല്ലുവിളികളും പരിഹാരങ്ങളും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യാ പ്രസിഡന്റ് കെ.ഒ. ഹബീബ് വിഷയം അവതരിപ്പിച്ചു. ജോര്‍ജ് കെ. ആന്റണി അധ്യക്ഷത വഹിച്ചു. വി. ശശികുമാര്‍, സി.പി.എം ഏരിയാസെക്രട്ടറി എ. ശിവദാസന്‍, വൈദ്യുതിബോര്‍ഡ് മുന്‍ അംഗം കെ. അശോകന്‍, കൂട്ടായി ബഷീര്‍, കെ. കൃഷ്ണന്‍നായര്‍, ടി.കെ. ഷാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.